Thursday, July 30, 2026
India News

ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി; തിരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കും

ഇന്ത്യാ സഖ്യം വിട്ട് ആം ആദ്മി പാര്‍ട്ടി; തിരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കും

ന്യൂഡല്‍ഹി:  ഇന്‍ഡ്യാ സഖ്യത്തില്‍ ഇനി ഇല്ലെന്ന പ്രഖ്യാപനവുമായി ആംആദ്മി. കോണ്‍ഗ്രസുമായുള്ള അതൃപ്തിയാണ് തീരുമാനത്തിന് പിന്നിലെ കാരണമായി ആപ് ചൂണ്ടികാണിക്കുന്നത്. യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബി ജെ പിയും തമ്മിലാണെന്നും ഭാവി തെരഞ്ഞെടുപ്പുകളില്‍ ഒറ്റക്ക് മത്സരിക്കുമെന്നും ആപ് വ്യക്തമാക്കി. ബിഹാര്‍ അടക്കമുള്ള നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് പാര്‍ട്ടി തീരുമാനം.

കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് ആംആദ്മി പാര്‍ട്ടി ഇന്‍ഡ്യാ സഖ്യത്തില്‍ നിന്നും പുറത്തുപോകുന്നത്. അണിയറയില്‍ യഥാര്‍ഥ സഖ്യം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്നും മോദിക്ക് രാഷ്ട്രീയ ഗുണം ചെയ്യുന്ന കാര്യങ്ങള്‍ മാത്രമേ രാഹുല്‍ ഗാന്ധി പറയൂവെന്നും പാര്‍ട്ടി വക്താവ് അനുരാഗ് ദണ്ഡ അന്വേഷണത്തില്‍ ലഭിച്ചവ പറഞ്ഞു. ഗാന്ധി കുടുംബത്തെ ജയിലില്‍ പോകുന്നതില്‍ നിന്നും മോദി രക്ഷിക്കുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്ക് സ്‌കൂളുകള്‍, ആശുപത്രികള്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ ഇരുകൂട്ടര്‍ക്കും താത്പര്യമില്ല - അദ്ദേഹം എക്സില്‍ കുറിച്ചു. 

രാഹുല്‍ ഗാന്ധിയും മോദിയും പൊതുവേദികളില്‍ പ്രതിയോഗികളായി പ്രത്യക്ഷപ്പെട്ടേക്കാം. എന്നാല്‍ രാഷ്ട്രീയ നിലനില്‍പ്പിനു വേണ്ടി പരസ്പരം ജാമ്യം നല്‍ക്കുകയാണ് ഇരുവരും എന്നതാണ് യഥാര്‍ഥ സത്യം. കോണ്‍ഗ്രസിന്റെ ദുര്‍ബലമായ രാഷ്ട്രീയം ബിജെപിയെ ശക്തിപ്പെടുത്തുന്നു. അതുപോലെ ബിജെപി ഭരണം, കോണ്‍ഗ്രസിന്റെ അഴിമതികളെ ഒളിപ്പിച്ചു നിര്‍ത്തുന്നു - അനുരാഗ് ദണ്ഡ അന്വേഷണത്തില്‍ ലഭിച്ചവ പ്രസ്താവനയില്‍ കുറിച്ചു.

കോണ്‍ഗ്രസുള്ള ഒരു മുന്നണിയില്‍ പോലും പോകേണ്ട എന്ന തീരുമാനമാണ് ആം ആദ്മിയുടെ രാഷ്ട്രീയ കാര്യ സമിതി എടുത്തിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് 240 സീറ്റുകള്‍ ഉറപ്പാക്കുന്നതില്‍ ആം ആദ്മി പാര്‍ട്ടി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു നിര്‍ണാക നേട്ടമാണെന്നും കുറിച്ചു. രാജ്യത്തിന് അനുകൂലമാകുന്ന വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.



Related News

Comments

No comments yet. Be the first to comment!

Leave a Comment