നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനായി പി വി അന്‍വര്‍ സമര്‍പ്പിച്ച ഒരു സെറ്റ് പത്രിക തള്ളി. ഇതോടെ, തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി അദ്ദേഹത്തിന് മത്സരിക്കാനാവില്ലെന്ന് സ്ഥിരീകരിച്ചു. എന്നാല്‍, അന്‍വറിന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു.
പത്രിക തള്ളാനുള്ള കാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, സാങ്കേതിക പിഴവുകളാണ് തടസ്സമായി വന്നത് എന്നതാണ് സൂചന. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പേരിലാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചത്. ഇതാണ് ഇലക്ഷന്‍ കമ്മീഷന്‍ നിരാകരിച്ചതിന് പിന്നിലെ പ്രധാന കാരണം.
സൂക്ഷ്മ പരിശോധനയിലാണ് ഈ തെറ്റുകള്‍ കണ്ടെത്തിയത്. ഇതിനെതിരെ അന്‍വര്‍ പത്രിക പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.
Comments
No comments yet. Be the first to comment!
Leave a Comment