തിരുവനന്തപുരം ഫോര്‍ട്ട് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതിയായ വ്ലോഗര്‍ മുകേഷ് എം നായര്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി അന്വേഷണം ഉത്തരവിട്ടു.
തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. സംഭവം അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് മന്ത്രിയുടെ നിര്‍ദേശം. ഇന്നലെയായിരുന്നു വിവാദ വിഷയമായ പ്രവേശനോത്സവത്തില്‍ പ്രതി സ്‌കൂളില്‍ പങ്കെടുത്തത്.
കോവളത്തിലെ ഒരു റിസോര്‍ട്ടില്‍ റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ അനുവാദം കൂടാതെ സ്പര്‍ശിച്ചതിനും, നിര്‍ബന്ധിച്ച് അര്‍ധനഗ്‌നയായി റീല്‍ ചിത്രീകരിച്ചതിനുമാണ് വ്ലോഗര്‍ മുകേഷ് എം നായര്‍ക്കെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്.
Comments
No comments yet. Be the first to comment!
Leave a Comment