രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍, സംസ്ഥാന ആരോഗ്യവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രോഗലക്ഷണമുള്ള എല്ലാവര്‍ക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കാനും പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതുമാണ് ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രധാനപ്പെട്ടവ. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതലയോഗത്തിന് പിന്നാലെയാണ് ഈ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. ശ്വാസതടസ്സം, കടുത്ത നെഞ്ചുവേദന, രക്തസമ്മര്‍ദ്ദം കുറയല്‍, തലചുറ്റല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഗൗരവത്തോടെ കാണണം.
രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലുള്ള ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നവര്‍ പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ, രോഗലക്ഷണങ്ങളുള്ളവര്‍ ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടെങ്കില്‍ അവരും നിര്‍ൂബന്ധമായി മാസ്‌ക് ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment