മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ഇന്ന് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലെ സ്വത്ത് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നിലമ്പൂരില്‍ 12 സ്ഥാനാര്‍ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അതില്‍ പി.വി. അന്‍വറിന് 52 കോടിയോളം രൂപയുടെ ആസ്തിയുണ്ട്. സിപിഐഎം സ്ഥാനാര്‍ത്ഥിയായ എം. സ്വരാജിന് 13 ലക്ഷം രൂപ കൈവശമുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് 8 കോടിയോളം രൂപയുടെ ആസ്തിയാണുളളത്.
കൂടാതെ പിവി അന്‍വറിന് 20 കോടി രൂപയുടെ ബാധ്യതയുമുണ്ട്. എം. സ്വരാജിന് 9 ലക്ഷം രൂപയുടെ ബാധ്യതയും, ക്രിമിനല്‍ കേസുകളും നിലവിലുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് 72 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്.അദ്ദേഹത്തിന് എതിരായും രണ്ട് കേസുകള്‍ നിലവിലുണ്ട്.
അതേസമയം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ നിലമ്പൂര്‍ ഉപ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിഞ്ഞു. യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്ത്, എല്‍ഡിഎഫിനു വേണ്ടി എം സ്വരാജ്, എന്‍ഡിഎ സ്ഥാനാര്‍ഥിയായി മോഹന്‍ ജോര്‍ജ്, ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി സ്ഥാനാര്‍ഥിയായി പി വി അന്‍വര്‍ ഇതാണ് നിലമ്പൂരില്‍ തെളിയുന്ന മത്സരചിത്രം. സൂക്ഷ്മ പരിശോധനയും കടന്ന് പത്രിക പിന്‍വലിക്കാനുള്ള അവസാന സമയവും പൂര്‍ത്തിയാകുമ്പോഴേ അന്തിമ ചിത്രം വ്യക്തമാക്കുകയുള്ളൂ.
Comments
No comments yet. Be the first to comment!
Leave a Comment