മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ തഹസില്‍ദാര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. വന്‍ ജനാവലിയോടെയാണ് അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.
ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടെ ലേബലില്‍ മത്സരിക്കുന്ന അന്‍വറിനു പിന്തുണയുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള തൃണമൂല്‍ പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുത്തിരുന്നു. ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തകരും റാലിയില്‍ പങ്കെടുത്തു. അന്‍വര്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു. രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് നിലമ്പൂരില്‍ നടക്കുന്നത്. അന്‍വറിനെപ്പോലെ ശക്തനായ ഒരാള്‍ വേണമെന്നത് അത്യാവശ്യമാണെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
അതേസമയം, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്‍ സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ എന്നിവര്‍ സ്വരാജിനൊപ്പമുണ്ടായിരുന്നു. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായി എത്തിയാണ് എം സ്വരാജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment