Thursday, July 30, 2026
Kerala News

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി; പുതിയ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍

ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി; പുതിയ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂരില്‍ പുതിയ രാഷ്ട്രീയ മുന്നണി രൂപീകരിച്ച് പി വി അന്‍വര്‍. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി എന്നാണ് പുതിയ മുന്നണിക്ക് നല്‍കിയിരിക്കുന്ന പേര്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് മുന്നണി രൂപീകരണം. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അന്‍വറിന്റെ നീക്കം.

നിരവധി ചെറുകിട സംഘടനകളുടെ ആവശ്യമായിരുന്നു ഒരു മുന്നണി രൂപീകരിക്കുകയെന്നത്. അവരുടെ താത്പര്യപ്രകാരമാണ് ഒരു മുന്നണിയുടെ കീഴില്‍ മത്സരിക്കുകയെന്ന തീരുമാനമുണ്ടായത്. നിലമ്പൂരില്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ മുദ്രവാക്യം ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയുടേതായിരിക്കുമെന്ന് പിവി അന്‍വര്‍ പറഞ്ഞു.

അതേസമയം നിലമ്പൂരില്‍ തിരഞ്ഞെടുപ്പ് പോരാട്ടം ചൂടുപിടിക്കുകയാണ്. എം.സ്വരാജും പിവി അന്‍വറും അഡ്വക്കറ്റ് മോഹന്‍ ജോര്‍ജും ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. ശിവസേനാ യുബിടി സ്ഥാനാര്‍ത്ഥി ഹരിനാരായണനും പത്രിക സമര്‍പ്പിക്കും. ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വൈകീട്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment