Thursday, July 30, 2026
Kerala News

ഇന്ന് മുതല്‍ കുരുന്നുകള്‍ സ്‌കൂളിലേക്ക്; സംസ്ഥാന പ്രവേശനോത്സവം മുഖ്യമന്ത്രി നിര്‍വഹിക്കും

ഇന്ന് മുതല്‍ കുരുന്നുകള്‍ സ്‌കൂളിലേക്ക്;   സംസ്ഥാന പ്രവേശനോത്സവം മുഖ്യമന്ത്രി നിര്‍വഹിക്കും

വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

44 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് വിദ്യാലയങ്ങളിലെത്തുക. മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇത്തവണ ഒന്നാം ക്ലാസില്‍ പ്രവേശനം നേടുമെന്നാണ് കരുതുന്നത്.മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്‌കൂളുകളുടെ ഫിറ്റ്‌നസ്, വാഹനങ്ങളുടെ ഫിറ്റ്‌നസ് എന്നിവയെല്ലാം സ്‌കൂളുകള്‍ പൂര്‍ത്തീകരിച്ചിരുന്നു. ഇന്ന് സ്‌കൂള്‍ തുറക്കുമ്പോള്‍ പ്രവര്‍ത്തിസമയവും കൂടും. അരമണിക്കൂര്‍ വര്‍ധിച്ച് രാവിലെ 9:45 മുതല്‍ വൈകിട്ട് 4:15 വരെയാണ് പ്രവര്‍ത്തി സമയം. 

പുതിയ അധ്യായന വര്‍ഷം ആരംഭിക്കുമ്പോള്‍ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. മൂല്യാധിഷ്ഠിത പഠനവും, ഹൈസ്‌കൂളില്‍ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യായന വര്‍ഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയില്‍ ആദ്യമായി പത്താം ക്ലാസില്‍ റോബോട്ടിക്സ് പഠനവിഷയമാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ. ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ട് ആഴ്ചകളില്‍ പാഠപുസ്തക പഠനമില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. 2,4,6,8,10 ക്ലാസുകളില്‍ ഈ വര്‍ഷം പുതിയ പാഠപുസ്തകങ്ങളാണ്. സ്‌കൂളുകളില്‍ ലഹരി വ്യാപനം തടയാന്‍ പൊലിസ്- എക്സസൈസ് വകുപ്പുകള്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.




Related News

Comments

No comments yet. Be the first to comment!

Leave a Comment