Thursday, July 30, 2026
Kerala News

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരണം: സുരേഷ് ഗോപി

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് വരണം: സുരേഷ് ഗോപി




ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ ഒരു പൗരനായ തനിക്ക് ശല്യമായി അനുഭവപ്പെടുന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് നടപ്പാക്കേണ്ട സ്ഥിതി അത്യാവശ്യമാണ് എന്നും അദ്ദഹം പറഞ്ഞു. തൃശ്ശൂരില്‍ നടന്ന ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്ന സെമിനാറിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. 

ഒരു പൗരന്‍ എന്ന നിലയില്‍ അടിക്കടി ഉണ്ടാകുന്ന തെരഞ്ഞെടുപ്പ് വലിയ ബുദ്ധിമുട്ടാണ്. ഉച്ചഭാഷിണികളുടെ അതിപ്രസരം, ഈര്‍ക്കിളി പാര്‍ട്ടികള്‍ വര്‍ധിക്കുന്നതിനൊപ്പം സ്ഥാനാര്‍ത്ഥികളുടെ എണ്ണവും വര്‍ധിച്ചിരിക്കുകയാണ്, എന്നും അദ്ദേഹം പറഞ്ഞു.

55 മുതല്‍ 57 ദിവസത്തോളം പ്രചരണത്തിന് വേണ്ടി ചെലവഴിക്കുന്ന സമയം, പണം എന്നിവ ജനങ്ങളുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാമായിരുന്നു എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.

എന്റെ അഭിപ്രായത്തില്‍, ഒരു സോണില്‍ തിരഞ്ഞെടുപ്പ് നിശ്ചയിച്ചാല്‍, പോളിംഗ് ദിനത്തിന് 17 ദിവസം മുമ്പ് മാത്രമാകണം പ്രചാരണങ്ങള്‍ അനുവദിക്കാവുന്നത്. അതായത്, 15 ദിവസത്തില്‍ കൂടുതല്‍ ആളുകളെ ബുദ്ധിമുട്ടിക്കരുത്, എന്നും അദ്ദേഹം വ്യക്തമാക്കി.










Related News

Comments

No comments yet. Be the first to comment!

Leave a Comment