രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3395 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കേരളത്തിലാണ് കൂടുതല്‍. ഇവിടെ മാത്രം 1336 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതേസമയം, സംസ്ഥാനത്ത് 1435 പേര്‍ രോഗമുക്തരായി. രാജ്യത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ വിവരങ്ങള്‍ പ്രകാരം, കേരളത്തില്‍ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ 467 പുതിയ കേസുകളും, ഡല്‍ഹിയില്‍ 375 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഗുജറാത്തില്‍ 265 പേര്‍ക്കും കര്‍ണാടകയില്‍ 234 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 2025 ജനുവരിമുതല്‍ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് 22 മരണങ്ങളാണ് ഉണ്ടായത്.
Comments
No comments yet. Be the first to comment!
Leave a Comment