Thursday, July 30, 2026
Kerala News

സ്വരാജുമായി നല്ല ബന്ധം; നിലമ്പൂരില്‍ ഭൂരിപക്ഷം ഉറപ്പെന്ന് ആര്യാടന്‍ ഷൗക്കത്ത്

സ്വരാജുമായി നല്ല ബന്ധം; നിലമ്പൂരില്‍ ഭൂരിപക്ഷം ഉറപ്പെന്ന് ആര്യാടന്‍ ഷൗക്കത്ത്



നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം ഉറപ്പെന്ന് ആര്യാടന്‍ ഷൗക്കത്ത്. എതിര്‍ സ്ഥാനാര്‍ത്ഥി ആരായാലും നിലമ്പൂര്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.  ഇടതുപക്ഷഭരണം മാറണമെന്ന് വലിയ ജനവിഭാഗം ആഗ്രഹിക്കുന്നുണ്ട്.  അവര്‍ തനിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

രണ്ടു തവണ യുഡിഎഫിന് പരാജയം സംഭവിച്ചെങ്കിലും   നിലമ്പൂരില്‍ വന്‍ ഭൂരിപക്ഷത്തോടെ യുഡിഎഫ് തിരിച്ച് വരും. കേരള ഭരണത്തിനെതിരെ ജനങ്ങള്‍ വോട്ട് ചെയ്യാനും  ജനവിധി എഴുതാനും ജനങ്ങള്‍ സജ്ജരായിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കെ. കരുണാകരന്റെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആര്യാടന്‍ ഷൗക്കത്ത്. സ്വരാജുമായുള്ള അടുത്തുള്ള സൗഹൃദമാണ് തനിക്കുള്ളത് എന്നും അദ്ദേഹം പറഞ്ഞു. സ്വരാജ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഇടയ്ക്ക് പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്, എന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment