Thursday, July 30, 2026
Kerala News

ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കും;വിദ്യാഭ്യാസമന്ത്രി

ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കും;വിദ്യാഭ്യാസമന്ത്രി


ജൂണ്‍ 2ന് തന്നെ  സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. എന്നാല്‍ കാലാവസ്ഥയെ അടിസ്ഥാനമാക്കി, മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും, ആവശ്യമെങ്കില്‍ തീയതിയില്‍ മാറ്റം കൊണ്ടുവരാമെന്നും മന്ത്രി വ്യക്തമാക്കി.

കനത്ത മഴയും കാറ്റുമുണ്ടായ സാഹചര്യത്തിലും സംസ്ഥാനത്തെ ഒരു സ്‌കൂളിനും കെട്ടിടപരമായ തകരാറുകള്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യവികസനത്തിന് കഴിഞ്ഞ കാലങ്ങളില്‍ ചെലവഴിച്ച 5000 കോടി രൂപ ഇതാ ഫലപ്രദമായി പ്രതിഫലിച്ചിരിക്കുന്നു.

മുന്‍വര്‍ഷങ്ങളില്‍ കാറ്റടിക്കുമ്പോള്‍ സ്‌കൂളുകളില്‍ ആദ്യം തകരാറിലാകുന്നത് ഷെഡ്ഡുകളായിരുന്നുവെങ്കിലും, ഇപ്പോള്‍ സ്‌കൂളുകളില്‍ ഷെഡ്ഡുകള്‍ ഇല്ലെന്നും, സുരക്ഷിത കെട്ടിടങ്ങളാണ് നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment