Thursday, July 30, 2026
Kerala News

നിലമ്പൂരില്‍ മത്സരിക്കില്ല, വിഡി സതീശന്‍ നയിക്കുമ്പോള്‍ യുഡിഎഫിലേക്കുമില്ല; അന്‍വര്‍

നിലമ്പൂരില്‍ മത്സരിക്കില്ല, വിഡി സതീശന്‍ നയിക്കുമ്പോള്‍ യുഡിഎഫിലേക്കുമില്ല;  അന്‍വര്‍




വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് പോകാന്‍ താനില്ലെന്ന് വ്യക്തമാക്കി പി.വി. അന്‍വര്‍. താനെന്തും അംഗീകരിക്കുമെന്ന് നേരത്തെ പറഞ്ഞെങ്കിലും, വിശ്വാസം നഷ്ടപ്പെട്ടവരെ പിന്തുടരാന്‍ താല്പര്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. 

നിലമ്പൂരില്‍ നിന്ന് താന്‍ മത്സരിക്കില്ലെന്ന് അന്‍വര്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോടികള്‍ ആവശ്യമാണ്; അത്രയും ചെലവുള്ള തെരഞ്ഞെടുപ്പാണിത്. തന്റെ കൈയില്‍ ഒരു പൈസയും ഇല്ലെന്നും, താന്‍ കടക്കാരനാണെന്നും അദ്ദേഹം പറഞ്ഞു. പലതും ഇപ്പോള്‍ ജപ്തിയുടെ വക്കിലായിരിക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി. 

ഘടകക്ഷിയാകാന്‍ അനുവദിക്കാത്തതിന് പിന്നില്‍ വി.ഡി. സതീശനാണെന്ന് പി.വി. അന്‍വര്‍ ആരോപിച്ചു. അദ്ദേഹത്തിന് പിന്നില്‍ ഗൂഢശക്തികള്‍ പ്രവര്‍ത്തിച്ചെന്നും അന്‍വര്‍ ആരോപിച്ചു. യുഡിഎഫിലേക്ക് താന്‍ ചേരില്ലെന്നും ഇനി യാതൊരു നേതാവും തനെ വിളിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment