Thursday, July 30, 2026
Kerala News

കേരളത്തില്‍ പനിബാധിതരുടെ എണ്ണം 8000 കടന്നു; ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വര്‍ധന

കേരളത്തില്‍ പനിബാധിതരുടെ എണ്ണം 8000 കടന്നു;  ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വര്‍ധന

കാലവര്‍ഷത്തിനൊപ്പം കേരളത്തില്‍ പകര്‍ച്ചവ്യാധികളും വര്‍ധിക്കുന്നു. സംസ്ഥാനത്ത് പ്രതിദിന പനിബാധിതരുടെ എണ്ണം എണ്ണായിരം കടന്നു. സര്‍ക്കാര്‍ ആശുപത്രിയിലെ മാത്രം കണക്കാണിത്. ഡെങ്കിപ്പനി, എലിപ്പനി കേസുകളിലും വര്‍ധന.

ഈ മാസം മാത്രം 20 പേര്‍ പനിബാധിച്ച് മരിച്ചു. അഞ്ചുമാസത്തിനിടെ എഴുപത് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസത്തിനിടെ 11 പേര്‍ എലിപ്പനി ബാധിച്ചും ആറു പേര്‍ ഡെങ്കിപ്പനി ബാധിച്ചും മരിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഉള്‍പ്പെടെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മഴക്കാലത്ത് സാധാരണ പടരുന്ന വൈറല്‍ പനിക്ക് പുറമേയാണ് പലവിധ ഭീഷണികള്‍. പകര്‍ച്ചവ്യാധികള്‍ക്കെതിരേ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ആരോഗ്യകേന്ദ്രങ്ങളില്‍ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും നിര്‍ദേശമുണ്ട്.



Related News

Comments

No comments yet. Be the first to comment!

Leave a Comment