സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ട വിരമിക്കല്‍ ഇന്ന്. പതിനൊന്നായിരത്തോളം സംസ്ഥാനസര്‍ക്കാര്‍ ജീവനക്കാരാണ് ഇന്ന് വിരമിക്കുക. സെക്രട്ടേറിയറ്റില്‍ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്. കെഎസ്ഇബിയില്‍ നിന്ന് 1022 പേരും ഇന്ന് വിരമിക്കും.
വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ 6000 കോടി രൂപ വേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. കഴിഞ്ഞ വര്‍ഷങ്ങളിലും മെയ് 31 ന് സംസ്ഥാനത്ത് കൂട്ട വിരമിക്കല്‍ നടന്നിരുന്നു. കഴിഞ്ഞ വര്‍ഷം മേയ് 31-ന് 10,560 പേരും 2023-ല്‍ 11,800 പേരും വിരമിച്ചിരുന്നു.
ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കുന്നതിന് മുന്‍പ് സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ മെയ് 31 ആയിരുന്നു ജനനതിയ്യതി ആയി ചേര്‍ക്കാറ്. ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനന തിയതി ഇതായി മാറും. ഇതോടെയാണ് മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറുന്നത്. അതാണ് ഈ ദിവസത്തെ കൂട്ട വിരമിക്കലിന് കാരണം.
Comments
No comments yet. Be the first to comment!
Leave a Comment