Thursday, July 30, 2026
Kerala News

ഭീകരതയ്‌ക്കെതിരെ ഇന്ത്യ യുദ്ധം അവസാനിപ്പിച്ചിട്ടില്ല: പ്രധാനമന്ത്രി

ഭീകരതയ്‌ക്കെതിരെ ഇന്ത്യ യുദ്ധം അവസാനിപ്പിച്ചിട്ടില്ല: പ്രധാനമന്ത്രി



ഭീകരയ്‌ക്കെതിരെ ഇന്ത്യ തിരിച്ചടികള്‍ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതയ്ക്കെതിരായ യുദ്ധം ഇതുവരെ അവസാനിച്ചിട്ടില്ല. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികള്‍ കൊല്ലപ്പെട്ടത് അതീവ ദുഃഖകരമാണെന്നും അദ്ദേഹം പറഞ്ഞു. അതിന് പിന്നാലെ താന്‍ ബീഹാറില്‍ എത്തി, രാജ്യത്തെ തീവ്രവാദ ക്യാമ്പുകള്‍ തകര്‍ക്കുമെന്ന വാഗ്ദാനം അന്ന് രാജ്യത്തിന് നല്‍കിയിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. 

രാജ്യത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചതിന് ശേഷമാണ് ഇന്ന് ബീഹാറില്‍ വീണ്ടും എത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദികള്‍ക്കു  അവര്‍ക്ക് പ്രതീക്ഷിക്കാനാകാത്തതിലും കനത്ത ശിക്ഷ നല്‍കുമെന്നതായിരുന്നു തന്റെ പ്രഖ്യാപനം എന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരായ പോരാട്ടം ഇതോടെ അവസാനിക്കുന്നതല്ല എന്നും, അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

പാകിസ്താന്റെ വ്യോമതാവളങ്ങള്‍ നമ്മുടെ സേന നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ത്തു. ഇതൊക്കെയാണ് പുതിയ ഇന്ത്യയുടെ യഥാര്‍ത്ഥ ശക്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment