Thursday, July 30, 2026
Kerala News

കറിവേപ്പില ഏത് കറിയിലിട്ടാലും സ്വാദ് കൂടും; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അന്‍വര്‍

കറിവേപ്പില ഏത് കറിയിലിട്ടാലും സ്വാദ് കൂടും; മുഖ്യമന്ത്രിക്ക് മറുപടിയുമായി പിവി അന്‍വര്‍


മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കറിവേപ്പില പരാമര്‍ശത്തിന് മറുപടിയുമായി പി.വി. അന്‍വര്‍ രംഗത്ത്. കറിവേപ്പില പോഷകഗുണം നിറഞ്ഞതും, ഏതൊരു കറിയിലേയും രുചി കൂട്ടുന്നതുമായതാണെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ കറിവേപ്പില പോലെയാണ്, അതിനുള്ള എല്ലാ ഗുണങ്ങളും ഇപ്പോള്‍ എല്ലാവരും അനുഭവിക്കുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍  ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കവെ നിലമ്പൂരില്‍ അന്‍വര്‍ ഒരു വിഷയമേ അല്ലെന്നും, അന്‍വര്‍ കറിവേപ്പില പോലെയാണ് എന്നും പറഞ്ഞത്. 


നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം. സ്വരാജ് ശക്തനായ ആളാണോ അല്ലയോ എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മനസ്സിലാകുമെന്നാണു പി.വി. അന്‍വര്‍ അഭിപ്രായപ്പെട്ടത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം. സ്വരാജിനെ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് പി.വി. അന്‍വര്‍ ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചത്. 






Related News

Comments

No comments yet. Be the first to comment!

Leave a Comment