Thursday, July 30, 2026
Kerala News

ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ അന്‍വര്‍; യുഡിഎഫ് തീരുമാനം എന്താകും?

ഒരു പകല്‍ കൂടി കാത്തിരിക്കാന്‍ അന്‍വര്‍; യുഡിഎഫ് തീരുമാനം എന്താകും?


നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാന പ്രഖ്യാപനം പിവി അന്‍വര്‍ തല്‍ക്കാലം നീട്ടി. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കാത്ത പക്ഷം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നായിരുന്നു അദ്ദേഹം മുമ്പ് അറിയിച്ചത്. എന്നാല്‍ യുഡിഎഫിന്റെ തീരുമാനത്തിനായി ഇനി ഒരു പകല്‍ കൂടി കാത്തിരിക്കുമെന്നും, ഉചിതമായ തീരുമാനം പ്രതീക്ഷിക്കുന്നതായും പിവി അന്‍വര്‍ വ്യക്തമാക്കി.

ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് തീരുമാനം താല്‍ക്കാലികമായി നീട്ടിവെച്ചെന്ന് അദ്ദേഹം അറിയിച്ചത്. 

യുഡിഎഫിലെ ഉന്നത നേതാക്കള്‍ ഒരു പകല്‍ കൂടി കാത്തിരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പിവി അന്‍വര്‍ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം താല്‍ക്കാലികമായി നീട്ടി. സമൂഹത്തിലെ സുപ്രധാന സാമുദായിക നേതാക്കളും യുഡിഎഫിന്റെ ഉത്തരവാദിത്വമുള്ള നേതാക്കളും മറ്റ് ചില സാമൂഹിക നേതാക്കളും ഉള്‍പ്പെടെ പലരും തന്നെ ബന്ധപ്പെട്ടു. എല്ലാവരും ഒരു ദിവസം കൂടി കാത്തിരിക്കണമെന്ന് നിര്‍ബന്ധമായ ആവശ്യമാണ് മുന്നോട്ടുവച്ചത്.

പികെ കുഞ്ഞാലിക്കുട്ടിയടക്കമുള്ള മുസ്ലീം ലീഗ് നേതാക്കളും കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളും ഇപ്പോള്‍ പ്രഖ്യാപനം നടത്തരുതെന്ന് വ്യക്തമാക്കിയതായും പിവി അന്‍വര്‍ അറിയിച്ചു.




Related News

Comments

No comments yet. Be the first to comment!

Leave a Comment