Thursday, July 30, 2026
Kerala News

പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ല; നേതാക്കള്‍ക്കിടയില്‍ ധാരണ

പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ല; നേതാക്കള്‍ക്കിടയില്‍ ധാരണ

പിവി അന്‍വറിനെ യുഡിഎഫില്‍ എടുക്കില്ല. വി.ഡി സതീശനും കെ.സി വേണുഗോപാലും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണ. അന്‍വറിനടുത്ത് പോയി കൂടുതല്‍ ചര്‍ച്ച വേണ്ട എന്നാണ് ധാരണ. പ്രധാന നേതാക്കള്‍ എല്ലാം എല്ലാം കൂടി ആലോചന നടത്തി. സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് വിട്ടുവീഴ്ച വേണ്ട എന്ന് പ്രതിപക്ഷ നേതാവ് നിലപാട് കടുപ്പിക്കുകയാരുന്നു.   

യുഡിഎഫ് സ്ഥാനാര്‍ഥിയെ അവഹേളിച്ച അന്‍വറിനോട് വിട്ടുവീഴ്ച വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാടിനെ നേതൃത്വം അംഗീകരിക്കുകയായിരുന്നു. അന്‍വര്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ യുഡിഎഫിനു ദോഷം വരില്ലെന്ന വിഡി സതീശന്റെയും ഷൗക്കത്തിന്റെയും നിലപാടിനാണ് അംഗീകാരം. അന്‍വറിനെ മുസ്ലിംലീഗ് നേതാക്കളും കൈവിട്ടു.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനമെടുക്കാന്‍ യുഡിഎഫ് നേതൃയോഗം ഇന്ന് വൈകിട്ട് 7:00 മണിക്ക് ഓണ്‍ലൈനായി ചേരും. സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് ആദ്യം പിന്തുണ പ്രഖ്യാപിക്കണം എന്ന ആവശ്യമാണ് യുഡിഎഫ് അന്‍വറിനു മുന്നില്‍ വെച്ച ഉപാധി.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ മത്സരിക്കുമെന്ന് ഉറപ്പായതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിര്‍ണായക പ്രവര്‍ത്തകസമിതി യോഗം ഇന്ന്. യോഗത്തിനുശേഷം മത്സരിക്കുന്നതിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment