സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെതുടര്‍ന്നുണ്ടായ തടസ്സങ്ങള്‍ കാരണം വീണ്ടും ട്രെയിനുകള്‍ വൈകി ഓടുന്നു. ഇന്ന് മാത്രം 15 ട്രെയിനുകളാണ് വൈകി ഓടുന്നത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് രാവിലെ 5.55 ന് പുറപ്പടേണ്ട ജനശതാബ്തി എക്‌സ്പ്രസ്സ് രാവിലെ 8.45 നാണു പുറപ്പെടുക എന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. രാത്രി 9.30 യ്ക്ക് തിരുവനന്തപുരത്ത് എത്തേണ്ടിയിരുന്ന ജനശതാബ്ദി പുലര്‍ച്ചെ 1.45 നാണ് എത്തിയത്.
എറണാകുളം തിരുവനന്തപുരം റൂട്ടില്‍ പലയിടങ്ങളിലും റെയില്‍വേ ട്രാക്കില്‍ മരം വീണതാണ് വൈകാന്‍ കാരണം എന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം ഗുരുവായൂര്‍ എക്സ്പ്രസും വൈകി ഓടുകയാണ്. നിലവില്‍ ട്രെയിന്‍ രണ്ടു മണിക്കൂര്‍ വൈകിയാണ് ഓടുന്നത്. മറ്റു പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ഇന്നലെ മലബാര്‍ , മാവേലി , ഇന്റസിറ്റി , ഷാലിമാര്‍ , പരശുറാം , നേത്രാവതി , വേണാട് തുടങ്ങിയ ട്രെയിനുകള്‍ വൈകിയാണ് ഓടിയത്. ഇനിയും പല ട്രെയിനുകളും വൈകാനാണ് സാധ്യത.
Comments
No comments yet. Be the first to comment!
Leave a Comment