സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത. മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴക്കൊപ്പം വീശിയടിക്കുന്ന കാറ്റും വലിയ നാശനഷ്ടങ്ങളും ദുരിതവുമാണ് സൃഷ്ടിച്ചിരിക.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയതും, പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി വര്‍ധിച്ചതും കാലവര്‍ഷത്തെ സ്വാധീനിക്കും. തീര പ്രദേശത്ത് കടലേറ്റവും ഉയര്‍ന്ന തിരമാലകളും തുടരുകയാണ്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള തീരങ്ങളില്‍ റെഡ് അലര്‍ട്ടും മലപ്പുറം മുതല്‍ കാസര്‍കോടുവരെയുളള തീരപ്രദേശങ്ങളില്‍ ഇന്ന രാത്രി വരെ ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
കേരള കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ ഒന്നുവരെയും ലക്ഷദ്വീപ് തീരത്ത് ജൂണ്‍ രണ്ടുവരെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കള്ളക്കടല്‍ പ്രതിഭാസം ഉയര്‍ന്ന തിരമാല എന്നിവയുമായി ബന്ധപ്പെട്ട് തീരദേശത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂണ്‍ മൂന്നു മുതല്‍ മഴയുടെ തീവ്രത കുറയാനാണ് സാധ്യത.
Comments
No comments yet. Be the first to comment!
Leave a Comment