Thursday, July 30, 2026
Kerala News

നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കും

നിലമ്പൂരില്‍ പിവി അന്‍വര്‍ മത്സരിക്കും


പി വി അന്‍വര്‍ നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി മത്സരിക്കും. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് യോഗത്തില്‍ ഇതുസംബന്ധിച്ച്‌ ധാരണയായി എന്നാണ് സൂചന. നാളെ ചേരുന്ന സംസ്ഥാന പ്രവര്‍ത്തക സമിതിയില്‍ അവതരിപ്പിച്ചതിനുശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ഇതോടെ് പി വി അന്‍വര്‍ മൂന്നാം തവണ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. 

യുഡിഎഫ് തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയായി അംഗീകരിച്ചാല്‍ ആ നിമിഷം മുതല്‍ പി വി അന്‍വറും തൃണമൂല്‍ കോണ്‍ഗ്രസും ചേര്‍ന്ന് ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുമെന്നും വിജയിപ്പിക്കുമെന്നും തൃണമൂല്‍ നേതാക്കള്‍ വ്യക്തമാക്കി.

പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച അന്‍വറിനെ സ്വീകരിച്ച് മുന്നോട്ട് നയിക്കേണ്ടത് യുഡിഎഫ് നേതൃത്ത്വമായിരുന്നു. എന്നാല്‍, യാതൊരു ശ്രമവും അവരുടെ ഭാഗത്ത്‌നിന്നുമുണ്ടായില്ലെന്ന് തൃണമൂല്‍ നേതാക്കള്‍ ആരോപിച്ചു. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമ്പോഴും അന്‍വറുമായി ഒരു ആശയവിനിമയം പോലും നടന്നിരുന്നില്ല. യുഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമ്പോഴും പി വി അന്‍വറിനെ അവഗണിച്ച യുഡിഎഫ് നേതൃത്വത്തിന്റെ സമീപനം അപലപനീയമാണെന്നും തൃണമൂല്‍ നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment