Thursday, July 30, 2026
Kerala News

ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി

ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി

മഴ ശക്തമായതോടെ ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തി.  ഘട്ടം ഘട്ടമായി ഇന്നലെ വരെ 13 ഷട്ടറുകള്‍ തുറന്നിരുന്നു. ബാക്കി രണ്ടു ഷട്ടറുകളും ഇന്ന് തുറക്കുകയായിരുന്നു. ആകെ 15 ഷട്ടറുകളാണ് ഡാമിനുള്ളത്. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഭൂതത്താന്‍കെട്ട് ഡാമിന്റ മുഴുവന്‍ ഷട്ടറുകളും തുറക്കാന്‍ തീരുമാനിച്ചത്.

അതിശക്തമായ മഴ നിലനില്‍ക്കുന്നതിനാല്‍  തീരത്തുള്ളവര്‍ക്ക് ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് അധികൃതര്‍ അറിയിച്ചു. പെരിയാറിന്റെ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment