Thursday, July 30, 2026
Kerala News

മാസപ്പടി കേസ്: തുടര്‍ നടപടികള്‍ സ്വീകരിക്കരുത്; എസ്എഫ്‌ഐഒയെ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

മാസപ്പടി കേസ്: തുടര്‍ നടപടികള്‍ സ്വീകരിക്കരുത്; എസ്എഫ്‌ഐഒയെ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയെ തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി. നിലവിലെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടര്‍നടപടിപാടില്ലെന്നാണ് ഉത്തരവ്. വിചാരണ കോടതിയിലെ നടപടികളുമായി എസ്എഫ്‌ഐഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിര്‍വഹണത്തിന് ഗുണം ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം എസ്എഫ്‌ഐഒ അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത് മനപൂര്‍വ്വം ഉണ്ടായ വീഴ്ച അല്ലെന്ന് എഎസ്ജി കോടതിയെ അറിയിച്ചു. ഏജന്‍സിയുമായി വന്ന ആശയവിനിമയത്തിലെ പിഴവാണെന്നും വിശദീകരണം. കുറ്റപത്രത്തിലെ തുടര്‍ നടപടികള്‍ കേരള ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു.

മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഡല്‍ഹി ഹൈക്കോടതിയിലെ ഹര്‍ജിയില്‍ അന്തിമതീരുമാനം വരുന്നതുവരെ അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യില്ലെന്ന് എസ്എഫ്ഐഒ വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നുവെന്ന് സിഎംആര്‍എല്‍ വാദിച്ചു.ഈ വാദം കോടതി ഹൈക്കോടതി അംഗീകരിച്ചതോടെ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത എസ്എഫ്ഐഒ നടപടി വീണ്ടും ചോദ്യചെയ്യപ്പെട്ടേക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment