സംസ്ഥാനത്ത് 519 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. പ്രായമുള്ളവരും രോഗങ്ങളുള്ളവരും പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോഴും പൊതു ഗതാഗതം ഉപയോഗിക്കുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രി അറിയിച്ചു.
ആശുപത്രികളിലേക്ക് അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും, രോഗം നിയന്ത്രിക്കാന്‍ ആവശ്യമായ സംവിധാനം ആശുപത്രികളില്‍ ഉള്‍പ്പെടെ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ലാബുകളില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു.
സംസ്ഥാനത്ത് കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുന്നതിനാലാണ് കേസുകളുടെ എണ്ണം ഉയര്‍ന്നതായി കാണപ്പെടുന്നത്. അതിനാല്‍ നിലവില്‍ കാര്യമായി ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ആഗോള തലത്തില്‍ കൊവിഡ് കേസുകളില്‍ വര്‍ധനവ് ഉണ്ടായ ഉടന്‍ സംസ്ഥാന തലത്തില്‍ യുക്തമായ നടപടികള്‍ സ്വീകരിച്ചതായും ഇതിനായി വിവിധ യോഗങ്ങള്‍യും കൂടിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment