Thursday, July 30, 2026
Kerala News

നിങ്ങള്‍ ട്രോളിക്കോളൂ, എനിക്ക് വേറെ പണിയുണ്ട്: ശശി തരൂര്‍

നിങ്ങള്‍ ട്രോളിക്കോളൂ, എനിക്ക് വേറെ പണിയുണ്ട്: ശശി തരൂര്‍



തനിക്കെതിരായ വിമര്‍ശനങ്ങള്‍ തള്ളി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടെയുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട വിശദീകരണത്തിന് നിയോഗിക്കപ്പെട്ട പ്രതിനിധി സംഘത്തിന്റെ ഭാഗമായാണ് താന്‍ സംസാരിച്ചതെന്ന് തരൂര്‍ വ്യക്തമാക്കി. ഭീകരാക്രമണങ്ങള്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച സമീപകാല നടപടികളെ കുറിച്ചാണ് ഞാന്‍ വ്യക്തമാക്കിയതെന്നും, മുന്‍കാല യുദ്ധങ്ങളെക്കുറിച്ചോ അവയുടെ വിശദാംശങ്ങളെയോ ഞാന്‍ പറഞ്ഞിട്ടില്ല, എന്ന് തരൂര്‍ പറഞ്ഞു. 

തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും രൂക്ഷമായ അദ്ദേഹം മറുപടി നല്‍കി. വിമര്‍ശകര്‍  തന്റെ വാക്കുകളും നിലപാടുകളും വളച്ചൊടിച്ച് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്ക് അതു തുടരാം. എന്നാല്‍ തനിക്ക് വേറെ പണിയുണ്ട്. ശുഭരാത്രി എന്നും എക്‌സില്‍ അദ്ദേഹം കുറിച്ചു. 

ശശി തരൂരിന്റെ പ്രസംഗത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ ഉദിത് രാജ്, ജയറാം രമേശ് എന്നിവരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാല്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ച കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന് പിന്തുണയുമായി ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായ കിരണ്‍ റിജിജു രംഗത്തെത്തി. കോണ്‍ഗ്രസിന് എന്താണ് വേണ്ടത്? രവിദേശത്ത് പോയ പ്രതിനിധി സംഘം ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും എതിരായി സംസാരിക്കണമെന്നാണോ അവരുടെ നിലപാട്? എന്നാണ് റിജിജു എക്സ് പോസ്റ്റില്‍ കുറിച്ചുത്. 












Related News

Comments

No comments yet. Be the first to comment!

Leave a Comment