Thursday, July 30, 2026
Kerala News

നിലമ്പൂരില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും: രമേശ് ചെന്നിത്തല

  നിലമ്പൂരില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും: രമേശ് ചെന്നിത്തല


നിലമ്പൂരില്‍ യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസും യുഡിഎഫും ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. 

പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടാണ് നേതാക്കള്‍ ഒറ്റക്കെട്ടാണ്. നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലം പിണറായിയുടെ 9 വര്‍ഷത്തെ ഭരണത്തിന്റെ അവസാനത്തിന്റെ ആരംഭമാകും. പിണറായിയുടെ ഭരണം കൊണ്ട് പൊറുതിമുട്ടിയ മുഴുവന്‍ ജനങ്ങളും ഒറ്റക്കെട്ടായി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യും എന്നും അദ്ദേഹം പറഞ്ഞു. 

പി.വി അന്‍വര്‍ അടക്കമുള്ള മുഴുവന്‍ പേരെയും ഒന്നിച്ച് നിര്‍ത്തിക്കൊണ്ട് തന്നെയാണ് യുഡിഎഫ് മുന്നോട്ടുപോകുന്നത്.അന്‍വറിനെ മുന്നണിയില്‍ എടുക്കുന്നതിന് ചില നടപടിക്രമങ്ങള്‍ ഒക്കെയുണ്ട് ഘടകകക്ഷികളുമായി ആലോചിക്കണം, കേന്ദ്ര നേതൃത്വത്തിന്റെ അനുമതി വേണം. അത്തരം കാര്യങ്ങളൊക്കെ നടന്നുവരികയാണ്. അതുകൊണ്ടാണ് കാലതാമസം ഉണ്ടായിരിക്കുന്നത്.

ആര്യാടന്‍ ഷൗക്കത്തിനെ വന്‍ഭൂരിപക്ഷത്തോടെ കൂടി നിലമ്പൂര്‍ ജനത സ്വീകരിക്കും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും രമ്യമായി പരിഹരിക്കപ്പെടുകയും ഒറ്റക്കെട്ടായി ഈ തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യും. വന്‍വിജയം നിലമ്പൂരില്‍ ഉറപ്പാണ് എന്നും അദ്ദേഹം പറഞ്ഞു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment