തിരുവനന്തപുരത്ത് വനിതാ ഐബി ഉദ്യോഗസ്ഥയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ അറസ്റ്റിലായ സുകാന്ത് സുരേഷിനെതിരെയുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നു. വിവാഹ വാഗ്ദാനം നല്‍കി സുകാന്ത് രണ്ട് യുവതികളെ കൂടി പീഡിപ്പിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇരുവരില്‍ നിന്നുമുള്ള സാമ്പത്തിക ലാഭത്തിനും സുകാന്ത് ശ്രമിച്ചിട്ടുണ്ടെന്നും അതിന്റെ തെളിവുകള്‍ അന്വേഷണ സംഘം സമാഹരിച്ചതായും രേഖകളില്‍ വ്യക്തമാക്കുന്നു. സുകാന്തിന്റെ സഹപ്രവര്‍ത്തകയായ യുവതിയെയും ജയ്പൂരില്‍ ഐഎഎസ് പരിശീലനം നേടിയിരുന്ന മറ്റൊരു യുവതിയെയും ശാരീരികവും സാമ്പത്തികവുമായ ചൂഷണത്തിന് വിധേയരാക്കിയതായാണ് റിപ്പോര്‍ട്ടിലുള്ള ആരോപണം.
അറസ്റ്റിലായ സുകാന്ത് സുരേഷ് ജൂണ്‍ പത്തുവരെ പോലീസ് റിമാന്‍ഡിലാണ്. ഇയാളെ ഒളിവില്‍ പോകാന്‍ സഹായിച്ച അമ്മാവന്‍ മോഹനനെ കേസില്‍ രണ്ടാം പ്രതിയായി ഉള്‍പ്പെടുത്തി പൊലീസിന്റെ അന്വേഷണ വ്യാപിപ്പിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment