Thursday, July 30, 2026
Kerala News

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവം; പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍




പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസില്‍ രണ്ട് പ്രതികള്‍ പിടിയിലായി. ഷോളയൂരിലെ റെജിന്‍ മാത്യുവും ആലപ്പുഴ സ്വദേശിയായ വിഷ്ണുദാസും ആണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

പ്രതികളെ കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മര്‍ദനത്തിന് ഇരയായ സിജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് നീക്കം. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവറും ക്ലീനറും ഉള്‍പ്പെടെ നേരത്തെ അഗളി പൊലീസ് കേസെടുത്തിരുന്നു.

എസ്.സി/എസ്.ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരം ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഗളി ചിറ്റൂര്‍ ആദിവാസി കോളെജിലെ വിദ്യാര്‍ത്ഥിയായ സിജുവിനെയാണ് കെട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment