Thursday, July 30, 2026
Kerala News

കനത്ത മഴ; വയനാട്ടിലുണ്ടായത് 242 ഹെക്ടര്‍ കൃഷിനാശം

കനത്ത മഴ; വയനാട്ടിലുണ്ടായത് 242 ഹെക്ടര്‍ കൃഷിനാശം



കനത്ത മഴയില്‍ വയനാട് ജില്ലയില്‍ വ്യാപക കൃഷിനാശം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് താരതമ്യേന ഇന്ന് മഴ കുറവാണ്. താഴ്ന്ന പ്രദേശങ്ങളിലുണ്ടായ വെള്ളക്കെട്ട് ചെറുതായി കുറയാന്‍ തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ ഇതുവരെ 242 ഹെക്ടര്‍ കൃഷി നാശം അനുഭവപ്പെട്ടു. നിലവില്‍ 18 ദുരിതാശ്വാസ ക്യാമ്പുകളിലായി ഏകദേശം 700 പേരാണ് തങ്ങുന്നത്.

വയനാട്ടില്‍ വ്യാപകമായ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 242 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. ഏറ്റവും കൂടുതല്‍ വാഴ്കര്‍ഷകര്‍ക്കാണ് നഷ്ടം സംഭവിച്ചിരിക്കുന്നത്- മൂന്ന് ലക്ഷത്തിലധികം വാഴച്ചെടികള്‍ പൂര്‍ണമായി നശിച്ചു. കൂടാതെ, 90 ഹെക്ടര്‍ നെല്‍വയലുകളും നഷ്ടപ്പെട്ടു.

വയനാട് വെണ്ണിയോട് ചില പ്രദേശങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. റോഡ് തകര്ച്ച ഉള്‍പ്പെടെയുള്ള ഭീഷണികള്‍ തുടരുന്നു. ചൂരല്‍മലയിലൂടെയും പുന്ന പുഴയിലൂടെയും കഴിഞ്ഞ ദിവസം കടന്നുപോയ കനത്ത നീരൊഴുക്ക് നിലവില്‍ കുറഞ്ഞിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment