Thursday, July 30, 2026
Kerala News

കാലു പിടികുമ്പോള്‍ മുഖത്ത് ചവിട്ടുന്നു; ഗുരുതര ആരോപണവുമായി അന്‍വര്‍

കാലു പിടികുമ്പോള്‍ മുഖത്ത് ചവിട്ടുന്നു; ഗുരുതര ആരോപണവുമായി അന്‍വര്‍




കോണ്‍ഗ്രസിന്റെ അവഗണനയെ ശക്തമായി വിമര്‍ശിച്ച് പി.വി. അന്‍വര്‍ രംഗത്ത്. തനിക്കെതിരായി വസ്ത്രാക്ഷേപം നടത്തുകയും ചെളിവാരിയെറിയുകയും ചെയ്യുന്ന അവസ്ഥയാണിത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആക്ഷേപം. ഇനി ആരുടേയും കാലുപിടിക്കാന്‍ താന്‍ തയ്യാറല്ലെന്നും അന്‍വര്‍ വ്യക്തമാക്കി.

യുഡിഎഫ് സഹകരണ മുന്നണിയുണ്ടാക്കാമെന്ന് അറിയിച്ചപ്പോള്‍ താന്‍ അതിന് അംഗീകാരം നല്‍കിയിരുന്നുവെന്നും, എന്നാല്‍ അത് പൊതു ജനങ്ങളോട് വ്യക്തമാക്കിയില്ലെന്നും അന്‍വര്‍ പറഞ്ഞു. മറിച്ച്, അന്‍വര്‍ തന്നെ തീരുമാനിക്കട്ടെ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.താന്‍ ഇനി എന്ത് ചെയ്യണം? താന്‍ എന്ത് തെറ്റാണ് ചെയ്തത്? എന്നും അന്‍വര്‍ ചോദിച്ചു. താന്‍ കാലുപിടിക്കുമ്പോഴാണ് യുഡിഎഫ് തന്റെ മുഖത്ത് ചവിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പി.വി. അന്‍വര്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. ബസിന്റെ വാതില്പടിയില്‍ ക്ലീനറുടെ കൂടെ യാത്ര ചെയ്യാന്‍ താന്‍ സമ്മതിച്ചിട്ടുണ്ടെങ്കിലും, അതുപോലും യുഡിഎഫ് പൊതുസമൂഹത്തോട് വ്യക്തമാക്കുന്നില്ലെന്നതായിരുന്നു അന്‍വറിന്റെ പ്രധാന പരാതി.




Related News

Comments

No comments yet. Be the first to comment!

Leave a Comment