Thursday, July 30, 2026
International News

വീണ്ടും ദൗത്യം പരാജയം; ലക്ഷ്യം കാണാതെ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ്

വീണ്ടും ദൗത്യം പരാജയം;  ലക്ഷ്യം കാണാതെ സ്പേസ് എക്സ് സ്റ്റാര്‍ഷിപ്പ്

ടെക്സസ്: സ്‌പേസ് എക്‌സ് സ്റ്റാര്‍ഷിപ്പിന്റെ ഒമ്പതാം പരീക്ഷണ വിക്ഷേപണ ദൗത്യവും പരാജയപ്പെട്ടു. സ്റ്റാര്‍ഷിപ്പിന്റെ പേലോഡ് വാതില്‍ തുറക്കാത്തതിനാല്‍ ഡമ്മി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനായില്ല. സ്റ്റാര്‍ഷിപ്പിന്റെ ഇന്ധന ടാങ്കില്‍ ചോര്‍ച്ചയുണ്ടായെന്നും സ്‌പേസ് എക്‌സ് സ്ഥിരീകരിച്ചു.

അതെസമയം ഇത് തിരിച്ചടി അല്ലെന്ന് സ്പേസ് എക്സ് പ്രതികരിച്ചു. ടെക്സസിലെ സ്റ്റാര്‍ബേസ് വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു ഏറ്റവും കരുത്തുറ്റ റോക്കറ്റ് കുതിച്ചുയര്‍ന്നത്. ശക്തമായ റാപ്പറ്റര്‍ എഞ്ചിനുകളുടെ കരുത്തോടെ റോക്കറ്റ് കുതിച്ചുയരുന്ന ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തന്നെ ഫസ്റ്റ് സ്റ്റേജ് റോക്കറ്റ് അപ്പര്‍ സ്റ്റേജ് സ്റ്റാര്‍ഷിപ്പ് വാഹനത്തില്‍ നിന്ന് വേര്‍പെട്ടു. ഇതെല്ലാം വളരെ സുഗമമായി നടന്നത് ലോകത്തിന്റെ പ്രതീക്ഷ വര്‍ധിപ്പിച്ചു. എന്നാല്‍ അപ്രതീക്ഷിതമായി സ്പാഷ്ഡൗണിനു മുമ്പ് ആദ്യഘട്ട സൂപ്പര്‍ ഹെവി ബൂസ്റ്റര്‍ പൊട്ടിത്തെറിക്കുകയും റോക്കറ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് പതിക്കുകയും ചെയ്തു.

പൊട്ടിത്തെറിയുണ്ടായതായും റോക്കറ്റുമായുള്ള ബന്ധം നഷ്ടമായതായും സ്പേസ് എക്സ് എക്സില്‍ കുറിച്ചു. അതേസമയം കഴിഞ്ഞ രണ്ട് പരീക്ഷണ വിക്ഷേപണ ദൗത്യങ്ങളേക്കാളേറെ പുരോഗതി ഇത്തവണ ഉണ്ടായെന്ന് സ്പേസ് എക്സ് സിഇഒ ഇലോണ്‍ മസ്‌ക് പ്രതികരിച്ചു. ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ വിക്ഷേപണ കമ്പനിയായ സ്പേസ് എക്സാണ് സ്റ്റാര്‍ഷിപ്പിന്റെ നിര്‍മ്മാതാക്കള്‍. 


Related News

Comments

No comments yet. Be the first to comment!

Leave a Comment