ഭീകരതക്ക് ഇന്ത്യ എന്തു മറുപടി നല്‍കുമെന്ന് വ്യക്തമായെന്ന് ഡോ. ശശി തരൂര്‍ എംപി. ഓപ്പറേഷന്‍ സിന്ദൂര്‍ അനിവാര്യമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദേഹം പറഞ്ഞു. രാജ്യത്തെ സ്ത്രീകളുടെ സിന്ദൂരം മായിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ശക്തമായ മറുപടിയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞി. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സംഘം പാനമയില്‍ സന്ദര്‍ശനം തുടരുന്നു.
ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയില്‍ ഇന്ത്യന്‍ സര്‍ക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്ന് തരൂര്‍ വ്യക്തമാക്കി. നാമെല്ലാവരും വ്യത്യസ്ത രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നവരാണ്, പക്ഷേ ദേശീയ ലക്ഷ്യത്തില്‍ ഞങ്ങള്‍ ഐക്യപ്പെട്ടിരിക്കുന്നു, അദേഹം പറഞ്ഞു.
പാക്കിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങളുടെ ആസ്ഥാനം ഞങ്ങള്‍ ആക്രമിച്ചു. ഒരു യുദ്ധം ആരംഭിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. പക്ഷേ ഒരു തീവ്രവാദ പ്രവൃത്തി ശിക്ഷിക്കപ്പെടാതെ പോകരുതെന്ന് ഞങ്ങള്‍ കരുതി, ശശി തരൂര്‍ പറഞ്ഞു. ഭീകരരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. പഹല്‍ഗാം ഭീകരാക്രമണം നടത്തിയവരെ വേട്ടയാടുന്നത് ഞങ്ങള്‍ അവസാനിപ്പിക്കില്ല എന്ന് ശശി തരൂര്‍ വ്യക്തമാക്കിയിരുന്നു. പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരതയുടെ പ്രശ്‌നം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment