നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കേണ്ടത് പിവി അന്‍വറെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. യുഡിഎഫുമായി സഹകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് അന്‍വറാണെന്ന് സതീശന്‍ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ അന്‍വര്‍ എടുക്കുന്ന നിലപാടിനനുസരിച്ചാകും യുഡിഎഫിന്റെ തുടര്‍ന്നുള്ള തീരുമാനം എന്നും യുഡിഎഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വിഡി സതീശന്‍ പറഞ്ഞു.
അതേസമയം, യുഡിഎഫിലേക്കുള്ള പ്രവേശനം വൈകുന്നതില്‍ പി വി അന്‍വര്‍ ശക്തമായ അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്. സതീശന്റെ പ്രതികരണം താന്‍ കേട്ടിട്ടില്ലെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കളുമായി അന്‍വര്‍ ബന്ധം സ്ഥാപിച്ചുവെന്നും, തൃണമൂലിന്റെ തന്ത്രങ്ങളുമായി ബന്ധപ്പെട്ട് ഐപാക് ടീമിലെ അംഗം അന്‍വറിന്റെ വീട്ടില്‍ എത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment