Thursday, July 30, 2026
Kerala News

കുപ്പം ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; റോഡിന് മുകളില്‍ നിര്‍മ്മിച്ച ഭിത്തിയടക്കം ഇടിഞ്ഞുവീണു

കുപ്പം ദേശീയപാതയില്‍ വീണ്ടും മണ്ണിടിച്ചില്‍; റോഡിന് മുകളില്‍ നിര്‍മ്മിച്ച ഭിത്തിയടക്കം ഇടിഞ്ഞുവീണു



ദേശീയപാത നിര്‍മ്മാണ മേഖലയായ കുപ്പം കപ്പണത്തട്ടില്‍ ഇന്ന് രാവിലെ വീണ്ടും മണ്ണിടിച്ചില്‍. ദേശീയപാത റോഡിന് മുകളിലായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിയാണ് ഇടിഞ്ഞത്. സമീപമുള്ള വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് ഇപ്പോള്‍ ഭീഷണിയായിലായിരിക്കുകയാണ്.

ദേശീയപാത നിര്‍മ്മാണത്തിന്റെ ഭാഗമായി കുന്നിടിച്ച് മണ്ണ് മാറ്റി നിര്‍മ്മാണം നടന്ന പ്രദേശമാണിത്. കഴിഞ്ഞ ദിവസം ശക്തമായ മഴയെ തുടര്‍ന്ന് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. ഇതോടെ ദേശീയപാത വഴി ഗതാഗതം തടസപ്പെട്ടു, ഇപ്പോഴും ഗതാഗതം പുനസ്ഥാപിക്കാനായിട്ടില്ല. ദേശീയപാത അതോറിറ്റി ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ കാര്യമായ പുരോഗതി ഇല്ല.

സമാനമായി വിവിധയിടങ്ങളില്‍ ദേശീയപാതിയില്‍ ഇത്തരത്തില്‍ മഞ്ഞിടിഞ്ഞ് വീഴുകയും റോഡ് ഇളകിപ്പോകുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. 


Related News

Comments

No comments yet. Be the first to comment!

Leave a Comment