Thursday, July 30, 2026
Kerala News

ഉണ്ണി മുകുന്ദനെതിരായ മാനേജരുടെ പരാതി; വിശദമായി പരിശോദിച്ചതിന് ശേഷം നടപടിയെന്ന് ഫെഫ്ക

ഉണ്ണി മുകുന്ദനെതിരായ മാനേജരുടെ പരാതി; വിശദമായി പരിശോദിച്ചതിന് ശേഷം നടപടിയെന്ന് ഫെഫ്ക


നടന്‍ ഉണ്ണി മുകുന്ദന്റെ മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയെ കുറിച്ച് വിശദമായി പരിശോധിക്കാന്‍ സിനിമാ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. പരാതിയെക്കുറിച്ച് പരിശോധിക്കാന്‍ ഫെഫ്കയുടെ വര്‍ക്കിംഗ് സെക്രട്ടറി സോഹന്‍ സീനുലാലിനെയാണ് ചുമതലപ്പെടുത്തിയതെന്ന് സംഘടന വ്യക്തമാക്കി.

പരിശോധന പൂര്‍ത്തിയായ ശേഷം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഫെഫ്കയുടെ ഭാരവാഹികള്‍ അറിയിച്ചു.

അതേ സമയം, മാനേജര്‍ വിപിന്‍ കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. നടന്‍ മര്‍ദിച്ചുവെന്നാണ് വിപിന്‍ കുമാറിന്റെ ആരോപണം.കൊച്ചിയിലെ തന്റെ ഫ്‌ലാറ്റിലെത്തി ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചുവെന്ന് ആരോപിച്ചാണ് വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. വിവരങ്ങള്‍ വിശദമായി രേഖപ്പെടുത്തിയ ശേഷം പൊലീസ് കേസെടുത്തതായാണ് വിവരം.


Related News

Comments

No comments yet. Be the first to comment!

Leave a Comment