തിരുവനന്തപുരം വക്കത്ത് ദാരുണമായ നാലുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഒരേ കുടുംബത്തിലെ നാല് പേരെയാണ് വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ദമ്പതികളായ അനില്‍കുമാറും ഭാര്യ ഷീജയും അവരുടെ മക്കളായ ആകാശ് അശ്വിന്‍ എന്നിവരാണ് മരിച്ചത്.
വക്കം വെളിവിളാകം ക്ഷേത്രത്തിന് സമീപമുള്ള വീട്ടിലാണ് ദുരന്തം നടന്നത്. കടബാധ്യതയാണ് കുടുംബം ആത്മഹത്യ ചെയ്തതിന് പിന്നിലെ പ്രധാന കാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ പുരോഗമിക്കുകയാണ്.
പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാവിലെ 9 മണിയോടെയാണ് അയല്‍വാസികള്‍ സംഭവം അറിഞ്ഞത് വീട്ടിലെ ഹാളിലാണ് നാല് പേരെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മക്കളായ ആകാശിനും അശ്വിനും യഥാക്രമം 20യും 25യും വയസ്സാണ്. മരിച്ച അനില്‍കുമാര്‍ വക്കം സഹകരണ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment