രാജ്യത്തെ കോവിഡ് കേസുകളില്‍ വര്‍ധന നീക്ഷിച്ച് കേന്ദ്രം. എത്ര വേഗത്തില്‍ ഏതൊക്കെ ഭാഗത്താണ് കേസുകളില്‍ വര്‍ധനവ് എന്നാണ് പ്രധാനമായും നിരീക്ഷിക്കുന്നത്. അതോടൊപ്പം, എത്രത്തോളം കേസുകള്‍ ഗുരുതരമായി മാറുന്നു എന്നതും നിരീക്ഷണ വിധേയമാണ്.
നിലവില്‍ ഗുരുതരമാകുന്ന കേസുകളുടെ എണ്ണം വളരെ കുറവായതിനാല്‍, രോഗവ്യാപനത്തിന്റെ നിലവിലെ വര്‍ദ്ധനവില്‍ ആശങ്കപ്പെടേണ്ട അവസ്ഥയില്ലെന്നാണ് കേന്ദ്ര ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.
എല്ലാ കൊവിഡ് കേസുകളിലും ജനിതക ശ്രേണീ പരിശോധന നടത്തി വരികയാണ്. ഇതുവരെ കണ്ടെത്തിയിരിക്കുന്നത് എല്‍ എഫ് 7, എക്സ് എഫ് ജി, ജെ എന്‍ 1, എന്‍ ബി 1.8.1 തുടങ്ങിയ വൈറസ് വകഭേദങ്ങളാണ്.
രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ നിലവില്‍ 1010 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്ത മരണം 6 ആയി കുറഞ്ഞു, മുന്‍വാരത്തില്‍ ഇത് 7 ആയിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment