Thursday, July 30, 2026
Kerala News

നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്; അന്തിമ തീരുമാനത്തിന് യുഡിഎഫിന് 2 ദിവസം നല്‍കും

നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്; അന്തിമ തീരുമാനത്തിന് യുഡിഎഫിന് 2 ദിവസം നല്‍കും

നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. യുഡിഎഫ് മുന്നണിയില്‍ എടുത്തില്ലെങ്കില്‍ പി വി അന്‍വര്‍ മത്സരരംഗത്തുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി യോഗത്തിന് ശേഷം നേതാക്കളാണ് മുന്നണിയിലെടുത്തില്ലെങ്കില്‍ അന്‍വര്‍ മത്സരിക്കുമെന്ന് അറിയിച്ചത്. മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ രണ്ട് ദിവസത്തിനകം യുഡിഎഫ് തീരുമാനമെടുക്കണമെന്നും നേതൃത്വം വ്യക്തമാക്കി.

അസോസിയേഷന്‍ ഒന്നും ഇനി പ്രായോഗികമല്ല. ഘടകക്ഷിയായി പരിഗണിക്കണം. അല്ലെങ്കില്‍ ഞങ്ങള്‍ മത്സരരംഗത്തുണ്ടാകും. ജയിക്കാനായുള്ള സാഹചര്യം സൃഷ്ടിക്കും. അപ്പോള്‍ പിന്നെ ആര്യാടന്‍ ഷൗക്കത്തിന് വിജയസാധ്യതയുണ്ടോയെന്ന് ഞങ്ങള്‍ക്ക് നോക്കേണ്ട കാര്യമില്ലല്ലോ - തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ എ സുകു പറഞ്ഞു. ഒറ്റയ്ക്ക് മത്സരിച്ചാല്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് വിജയിച്ചു വരുന്ന സാഹചര്യം നിലമ്പൂരിലുണ്ടെന്ന് നേതാക്കള്‍ പറയുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് യുഡിഎഫിലെത്തിയാല്‍ തീര്‍ച്ചയായും യുഡിഎഫ് ജയിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത ഉള്ള ഒരു സീറ്റും അനുയായികള്‍ക്ക് മത്സരിക്കാന്‍ രണ്ട് സീറ്റും വേണമെന്നാണ് അന്‍വറിന്റെ ആവശ്യം. എന്നാല്‍ അന്‍വറിന്റെ ഭീഷണിക്ക് വഴങ്ങേണ്ടെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. ആരാണ് മുഖ്യ ശത്രു എന്നു അന്‍വര്‍ വ്യക്തമാക്കണം എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment