Thursday, July 30, 2026
Kerala News

തീരുവനന്തപുരം തീരത്തേക്ക് കൂടുതല്‍ കണ്ടെയ്‌നറുകള്‍ എത്തി; കനത്ത ജാഗ്രത

തീരുവനന്തപുരം തീരത്തേക്ക് കൂടുതല്‍ കണ്ടെയ്‌നറുകള്‍ എത്തി; കനത്ത ജാഗ്രത

തിരുവനന്തപുരം : അറബിക്കടലില്‍ മുങ്ങിയ ചരക്കുകപ്പലില്‍ നിന്നുള്ള കൂടുതല്‍ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്. തിരുവനന്തപുരം ജില്ലയിലെ അതിര്‍ത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂര്‍, വര്‍ക്കല, ഇടവ തീരങ്ങളില്‍ ഇന്ന് രാവിലെ കണ്ടെയ്‌നറുകള്‍ അടിഞ്ഞു. അഞ്ചുതെങ്ങ് ,മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളില്‍ കണ്ടെയ്‌നറിനുള്ളിലെ പാഴ്‌സലുകള്‍ ഒഴുകി നടക്കുന്നതായി കോസ്റ്റല്‍ പൊലീസ് അറിയിച്ചു.

ചരക്ക് കപ്പല്‍ മുങ്ങിയതിനെ തുടര്‍ന്ന് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളില്‍ അടിഞ്ഞ കണ്ടെയ്‌നറുകള്‍ ഇന്ന് രാവിലെ മുതല്‍ നീക്കം ചെയ്ത് തുടങ്ങും. കണ്ടെയ്‌നറുകള്‍ കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. കണ്ടെയ്‌നറിലെ ഉല്‍പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും.

ഇന്നലെ രാത്രി വരെ 34 കണ്ടെയ്‌നറുകളാണ് തീരത്ത് അടിഞ്ഞിട്ടുള്ളത്. ഭൂരിഭാഗം കണ്ടെയ്‌നറുകളും ശൂന്യമാണ്. ചിലതില്‍ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. കൂടുതല്‍ കണ്ടെയ്‌നറുകള്‍ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ ജാഗ്രത തുടരുകയാണ്.




Related News

Comments

No comments yet. Be the first to comment!

Leave a Comment