Thursday, July 30, 2026
Kerala News

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും

നിലമ്പൂരില്‍ യുഡിഎഫ് പ്രചാരണം ഇന്ന് ആരംഭിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ പ്രചാരണത്തില്‍ മുന്നിലെത്തുകയാണ് ഇനി യുഡിഎഫ് നീക്കം. അതേസമയം പി വി അന്‍വറിന്റെ നീക്കങ്ങളും ഇന്ന് നിര്‍ണായകമാണ്. അന്‍വര്‍ ഇന്ന് കൂടുതല്‍ യുഡിഎഫ് നേതാക്കാളെ കാണും.

രാവിലെ 7 മണിയോടെ ആര്യാടന്‍ മുഹമ്മദിന്റെ കബറിടം സന്ദര്‍ശിച്ച ശേഷം ആര്യാടന്‍ ഷൗക്കത്ത് പ്രചാരണം ആരംഭിക്കും. രാവിലെ 10 മണിയോടെ ഷൗക്കത്ത് പാണക്കാട് എത്തും. വൈകിട്ട് 3 മണിക്ക് യുഡിഎഫ് കണ്‍വെന്‍ഷന്‍ നിലമ്പൂരില്‍ നടക്കും.കെപിസിസി പ്രസിഡന്റ് , പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും.

അതേസമയം സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനായി ഇടതുമുന്നണിയിലും ചര്‍ച്ചകള്‍ ഊര്‍ജിതതമായി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കണോ പുറത്തുള്ള വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയുന്ന പൊതു സ്വതന്ത്രനെ മത്സരിപ്പിക്കണോ എന്നതില്‍ പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ട്. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ചാല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ് ഉള്‍പ്പെടെയുള്ള പേരുകള്‍ പരിഗണിക്കും. നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ഇന്ന് ചേര്‍ന്ന് അഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment