കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് റെയില്‍വെ ട്രാക്കില്‍ മരം ഒടിഞ്ഞുവീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. കളമശേരിക്കും അമ്പാട്ടുകാവിനും ഇടയിലാണ് റെയില്‍വെ ട്രാക്കില്‍ ആല്‍മരം ഒടിഞ്ഞുവീണത്. മരം വീണതിനൊപ്പം ട്രാക്കിലേക്ക് വൈദ്യുതി ലൈനും പൊട്ടിവീണു. ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. രണ്ടു ഭാഗത്തേക്കും ഉള്ള ഇലക്ട്രിക് ലൈനുകള്‍ പൊട്ടി നിലത്ത് വീണു.
തിരുവനന്തപുരം കോട്ടയം റൂട്ടിലേക്കുള്ള ട്രെയിനുകള്‍ക്ക് കടന്നു പോകാന്‍ സാധിക്കില്ലെന്നാണ് വിവരം. രാത്രിയില്‍ പണികള്‍ പൂര്‍ത്തിയാക്കാന്‍ സാധ്യതയില്ല എന്ന റെയില്‍വേ അറിയിച്ചു. പല ട്രെയിനുകളും അങ്കമാലി സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.
കോഴിക്കോടും കനത്ത കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് മരം വീണു. ഫറോക്ക് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ അരീക്കാട് മേഖലയിലാണ് സംഭവം. മൂന്നുമരങ്ങളാണ് ശക്തമായ കാറ്റില്‍ ട്രാക്കിലേക്ക് വീണത്. സമീപത്തെ വീടിന്റെ മേല്‍ക്കൂരയായി പാകിയ ഷീറ്റും കാറ്റില്‍ റെയില്‍വേ ട്രാക്കിലേക്ക് പറന്നുവീണു. സംഭവത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. മൂന്ന് മണിക്കൂറിന് ശേഷമാണ് ഗതാഗതം ഭാഗികമായിപുനഃസ്ഥാപിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment