Thursday, July 30, 2026
Kerala News

കൊച്ചി കപ്പല്‍ അപകടം: കണ്ടെയ്‌നര്‍ കൊല്ലം തീരത്ത് അടിഞ്ഞു

കൊച്ചി കപ്പല്‍ അപകടം: കണ്ടെയ്‌നര്‍ കൊല്ലം തീരത്ത് അടിഞ്ഞു

കൊച്ചി: അറബിക്കടലില്‍ കേരള തീരത്ത് മുങ്ങിയ ലൈബിരിയന്‍ ചരക്ക് കപ്പലിലെ ഒരു കണ്ടെയ്‌നര്‍ തീരത്തടിഞ്ഞു. തീരത്തടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്‌നറെന്ന് പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി ചെറിയഴീക്കലിലാണ് കണ്ടെയ്‌നര്‍ അടിഞ്ഞത്. കടല്‍ഭിത്തിയില്‍ ഇടിച്ച നിലയില്‍ കണ്ടെത്തിയ കണ്ടെയ്‌നറിന്റെ ഒരുവശം തുറന്ന നിലയിലായിരുന്നു. സമീപത്തെ വീടുകളിലുള്ളവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം. 

ചവറ പരിമളത്ത് രണ്ട് കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞതായി വിവരം ഉണ്ട്. ഇതോടെ മൂന്ന് കണ്ടെയ്‌നറുകളാണ് തീരത്തടിഞ്ഞത്. തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ ഉച്ചയോടെ നീക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. ഇന്ന് വിദഗ്ധസംഘം പരിശോധന നടത്തും. 

പരിശോധനകള്‍ നടത്തിയ ശേഷമാകും കണ്ടെയ്‌നര്‍ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുക. ഇന്ന് 12 മണിക്ക് മുന്‍പ് കണ്ടെയ്‌നര്‍ നീക്കം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള സംവിധാനങ്ങള്‍ സ്ഥലത്തേക്ക് എത്തിക്കും. എന്നാല്‍ കണ്ടെയ്‌നര്‍ എവിടേക്കാണ് മാറ്റുക എന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.



Related News

Comments

No comments yet. Be the first to comment!

Leave a Comment