Thursday, July 30, 2026
Kerala News

ഇന്നും അതിശക്തമായ മഴ: 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഇന്നും അതിശക്തമായ മഴ: 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്രമഴ പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കൊല്ലം തിരുവനന്തപുരം, ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

പത്തനംതിട്ട , ഇടുക്കി,കോട്ടയം, എറണാകുളം , തൃശൂര്‍ ,കണ്ണൂര്‍,മലപ്പുറം , കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷ്യല്‍ ക്ലാസുകളും ട്യൂഷന്‍ ക്ലാസുകളുമുള്‍പ്പെടെ ഇന്ന് വയ്ക്കരുതെന്നും വിവിധ ജില്ലകളിലെ കലക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. 

എറണാകുളം നേര്യമംഗലത്ത് മരം വീണ് ഗതാഗതം പൂര്‍ണ്ണമായി തടസപ്പെട്ടു.നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു.അടിമാലി ചീയപ്പാറയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. ബത്തേരി കല്ലൂര്‍ പുഴ കരകവിഞ്ഞതിനെ തുടര്‍ന്ന് പുഴംകുനി ഉന്നതിയിലെ കുടുംബങ്ങള ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. 



Related News

Comments

No comments yet. Be the first to comment!

Leave a Comment