നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ തീയതി പുറത്തുവന്നതോടെ ബിജെപി നിലപാട് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത് കോര്‍ കമ്മിറ്റി യോഗത്തിനുശേഷമാകുമെന്ന് അദ്ദേഹം അറിയിച്ചു. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ബിജെപിയുടെ പ്രധാന ശ്രദ്ധ തദ്ദേശ തെരഞ്ഞെടുപ്പിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
പിണറായി സര്‍ക്കാര്‍ വികസിത കേരളം എന്ന മുദ്രാവാക്യം മുന്നോട്ടുവെക്കുന്നുണ്ടെങ്കിലും, നിലമ്പൂരില്‍ യാതൊരു വികസനവും നടന്നിട്ടില്ലെന്നത് കടുത്ത യാഥാര്‍ത്ഥ്യമാണ് അദ്ദേഹം പറഞ്ഞു.
9 വര്‍ഷം മുഖ്യമന്ത്രിക്ക് അവസരം നല്‍കിയിട്ടും എന്താണ് അദ്ദേഹം ചെയ്തതെന്ന് ചോദിക്കേണ്ടതുണ്ട്. അതിനെതിരേയല്ലേ ജനപ്രതിനിധി രാജിവെച്ചത്? എന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
വിശ്വാസവഞ്ചനയും നുണയും മുഖമുദ്രയാക്കിയ രാഷ്ട്രീയ കക്ഷികളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനം കേരളത്തിലും വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന ആ വികസനരാഷ്ട്രീയം കേരളത്തിലും ചര്‍ച്ച ചെയ്യപ്പെടണം എന്നാണ് ബിജെപിയുടെ ആഗ്രഹം, എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment