നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് പി.വി. അന്‍വര്‍. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു മാതൃകയായിരിക്കും നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പിണറായിസത്തെയും കുടുംബാധിപത്യത്തെയും അവസാനിപ്പിക്കാനാണ് താന്‍ എല്ലാം ത്യജിച്ചതെന്നും അന്‍വര്‍ പറഞ്ഞു. അതിനെതിരായി ശബ്ദമുയര്‍ത്തുന്നവര്‍ക്കൊപ്പം തന്നെയായിരിക്കും നിലപാട് എന്നും അന്‍വര്‍ വ്യക്തമാക്കി.
നിലമ്പൂരിലെ തെരഞ്ഞെടുപ്പിനെ പിണറായി സര്‍ക്കാരിന്റെ യാഥാര്‍ഥ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു അവസരമായി കാണുകയാണ് താന്‍ എന്നും, യുഡിഎഫിന്റെ ഭാഗമായുള്ള പ്രവര്‍ത്തനം തുടരുമെന്നും അന്‍വര്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക യുഡിഎഫിന്റെ ഉത്തരവാദിത്തമാണെന്നും, അതിനാല്‍ താന്‍ ്അത് സംബന്ധിച്ച അഭിപ്രായം പറയില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment