Thursday, July 30, 2026
Kerala News

കൂട്ടക്കൊലക്കേസ് പ്രത് അഫാന്‍ ശുചിമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു

കൂട്ടക്കൊലക്കേസ് പ്രത് അഫാന്‍ ശുചിമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു


വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാന്‍ ജയിലിലെ ശുചിമുറിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഉണക്കാന്‍ ഇട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണ് പ്രതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. സംഭവത്തിനെ തുടര്‍ന്ന് അഫാനെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഫാന്‍ സ്വന്തം അമ്മൂമ്മ, സഹോദരന്‍, കാമുകി,  അച്ഛന്റെ സഹോദരന്‍, ഭാര്യ തുടങ്ങിയവരെയാണ് കൊലപ്പെടുത്തിയത്.. ആദ്യം കൊല്ലപ്പെട്ടത് 95 വയസ്സുള്ള സല്‍മ ബീവിയായിരുന്നു. തനിച്ച് താമസിച്ചിരുന്ന അവരെ ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

കൂട്ടക്കൊലക്കേസില്‍ പൊലീസ് ആദ്യ കുറ്റപത്രം കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു. പ്രതിയായ അഫാന്റെ അച്ഛന്റെ അമ്മ സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പൊലീസ് 450 പേജുള്ള കുറ്റപത്രം നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ സമര്‍പ്പിച്ചത്. അഫാന്റെ ആര്‍ഭാട ജീവിതവും സാമ്പത്തിക ബാധ്യതയുമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രത്തിലുള്ള കണ്ടെത്തല്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment