അറബിക്കടലില്‍ കേരള തീരത്ത് വെച്ച് അപകടത്തില്‍ പെട്ട ലൈബിരിയന്‍ കപ്പല്‍ പൂര്‍ണമായും കടലില്‍ മുങ്ങി. കപ്പല്‍ പൂര്‍ണമായു മുങ്ങിയതായി കോസ്റ്റ് ഗാര്‍ഡ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. കപ്പലിലെ മൂന്ന് നാവികരേയും പുറത്തെത്തിച്ചു.
ക്യാപ്റ്റന്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് കപ്പലില്‍ തുടര്‍ന്നിരുന്നത്. കപ്പല്‍ മുങ്ങുന്ന സാഹചര്യം കണക്കിലെടുത്ത് ഇവരെ കപ്പലില്‍ നിന്നും മാറ്റിയിരുന്നു. ഇവരെ ഐഎന്‍എസ് സുജാതയിലേക്കാണ് മാറ്റിയത്. ഇവര്‍ പൂര്‍ണ ആരോഗ്യവാന്മാരാണ്. 21 പേരെ ഇന്നലെ തന്നെ കപ്പലില്‍ നിന്ന് രക്ഷിച്ചിരുന്നു. 20 ഫിലിപ്പൈന്‍സ് ജീനക്കാരും, രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്.
ലൈബിരിയന്‍ കപ്പലായ എംഎസ്സി എല്‍സ 3 ആണ് അറബിക്കടലില്‍ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്. വിഴിഞ്ഞത്തില്‍ നിന്ന് കൊച്ചിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. കപ്പലില്‍ നിന്ന് മറൈന്‍ ഓയില്‍ ഉള്‍പ്പെടെ അപകടകരമായ വസ്തുക്കളടങ്ങിയ കാര്‍ഗോ കടലില്‍ വീണത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ടഗ് ബോട്ട് ഉപയോഗിച്ച് കപ്പല്‍ തീരത്തേക്ക് അടുപ്പിക്കാനുള്ള ശ്രമമായിരുന്നു ഇന്ന് നടത്തിയിരുന്നു. എന്നാല്‍ കാലവസ്ഥ മോശമായതിനാല്‍ ഈ സാധ്യതയ്ക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കപ്പലിലുള്ള കണ്ടെയ്‌നറുകള്‍ മാറ്റൊരു കപ്പലിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നതിനിടെയാണ് കപ്പല്‍ പൂര്‍ണമായും മുങ്ങിയത്. തീരത്ത് കണ്ടെയ്നറുകള്‍ അടിഞ്ഞാല്‍ അടുത്ത് പോകരുതെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരത്ത് എണ്ണപ്പാടയടക്കം ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 112 എന്ന നമ്പറിലോ അറിയിക്കണം.
Comments
No comments yet. Be the first to comment!
Leave a Comment