മുന്നറിയിപ്പില്ലാതെ ഇടുക്കി ജില്ലയിലെ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. ആറ് ഷട്ടറുകളില്‍ 5 എണ്ണം ആണ് തുറന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരും. ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകള്‍ തുറന്നത്. പിആര്‍ഡി കൃത്യമായി വിവരങ്ങള്‍ അറിയിക്കാറില്ലെന്ന് ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ സംഭവം
തൊടുപുഴ ആറിലേക്കാണ് വെള്ളം ആദ്യം ഒഴുകിയെത്തുന്നത്. പിന്നീട് മൂവാറ്റുപുഴ ആറിലേക്കും എത്തും. ജലനിരപ്പ് ഉയര്‍ന്നാല്‍ ആറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് പ്രതിസന്ധിയുണ്ടാക്കും. എന്നാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
മഴക്കാലം തുടങ്ങിയാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പ് നല്‍കാറുള്ളതാണ്. എന്നാല്‍ ഇത്തവണ ഇത് സ്വീകരിക്കാതെയാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. അതേസമയം മുന്നറിയിപ്പില്ലാതെ ഡാം തുറന്നെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ജില്ല ഭരണകൂടം ജാഗ്രത നിര്‍ദേശം നല്‍കി. തൊടുപുഴ - മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Comments
No comments yet. Be the first to comment!
Leave a Comment