Thursday, July 30, 2026
India News

വിദേശപര്യടനം: അവസാന പ്രതിനിധി സംഘം ഇന്ന് യാത്ര തിരിക്കും

വിദേശപര്യടനം: അവസാന പ്രതിനിധി സംഘം ഇന്ന് യാത്ര തിരിക്കും

പാക്കിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ വിവരിക്കാന്‍ ബിജെപി നേതാവ് രവി ശങ്കര്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള അവസാന പ്രതിനിധി സംഘം ഇന്ന് ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിക്കും. ഫ്രാന്‍സിലേക്ക് ആണ് സംഘം യാത്ര തിരിക്കുക. ഇതിനോടകം റഷ്യ, ജപ്പാന്‍,യുഎഇ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ത്യന്‍ പ്രതിനിധി സംഘങ്ങള്‍ എത്തി. 

എന്‍സിപി നേതാവ് സുപ്രിയ സുലേയ നയിക്കുന്ന ഇന്ത്യന്‍ പ്രതിനിധി സംഘം ഖത്തറില്‍ എത്തി. സര്‍വ കക്ഷി സംഘത്തെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സ്വീകരിച്ചു. വി. മുരളീധരനാണ് സംഘത്തിലെ മലയാളി സാന്നിധ്യം. കോണ്‍ഗ്രസ് നേതാക്കളായ മനീഷ് തിവാരി, ആനന്ദ് ശര്‍മ, മുന്‍ കേന്ദ്ര മന്ത്രി അനുരാഗ് ടാക്കൂര്‍ എന്നിവരും സംഘത്തിലുണ്ട്.  

ഡോ.ശശി തരൂര്‍ നയിക്കുന്ന സംഘം ന്യൂയോര്‍ക്കിലെത്തി. വേള്‍ഡ് ട്രേഡ് സെന്റര്‍ സ്മാരകം സംഘം സന്ദര്‍ശിച്ചു. അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം സംഘം ഗയാനയിലേക്ക് പോകും. ഗയാനയില്‍ വിവിധ പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തും. അതേസമയം ഡിഎംകെ നേതാവ് കനിമൊഴി നയിക്കുന്ന സംഘം ഇന്ന് സ്ലോവേനിയ സന്ദര്‍ശിക്കും.


Related News

Comments

No comments yet. Be the first to comment!

Leave a Comment